logo

കുടുംബശ്രീ വെബ്‌സൈറ്റ് മലയാളത്തില്‍ ആകേണ്ടേ

കുടുംബശ്രീയുടെ വെബ്‌സൈറ്റ് അടുത്തകാലത്താണ് നവീകരിച്ച് അവതരിപ്പിച്ചത്. http://www.kudumbashree.org/
എന്നാല്‍ സൈറ്റ് മുഴുവന്‍ ആംഗലേയ വാണിയിലാണ്.

“സര്‍ക്കാര്‍ വകുപ്പുകളുടെ വെബ്‌സൈറ്റുകള്‍ മലയാളത്തിലാക്കുന്നതിന്‌ അതത്‌ വകുപ്പുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌ നിര്‍ദ്ദേശിച്ച്‌ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ട് അധിക നാളായിട്ടില്ല. സര്‍ക്കാരിന്റെ വെബ്‌സൈറ്റുകള്‍ (പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങള്‍ അടക്കം) മലയാളത്തില്‍ കൂടി ലഭ്യമാക്കണമെന്ന ഐ.ടി നയത്തെ അടിസ്ഥാനമാക്കിയാണ്‌ നിര്‍ദ്ദേശം. ഇവിടെ ക്ലിക്ക് ചെയ്ത് സര്‍ക്കാര്‍ ഉത്തരവ് വായിക്കാം http://malayalam.kerala.gov.in/images/6/61/Government_order.pdf
സര്‍ക്കാര്‍ ഓഫീസുകളിലും പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങളിലും വെബ്‌സൈറ്റുകള്‍ക്ക്‌
യൂണികോഡ്‌ അധിഷുിത മലയാളം ഫോണ്ടുകള്‍ ഉപയോഗിക്കണമെന്ന്‌ സര്‍ക്കാര്‍ നേരത്തെ
ഉത്തരവ്‌ പുറപ്പെടുവിച്ചിട്ടുണ്ട്‌. “
കുടുംബശ്രീ പോലുള്ള വിജയം കണ്ട പദ്ധതികള്‍ വെബ്മാധ്യമത്തിലെത്തുന്നതും ഇംഗ്ലീഷ് ഭാഷയില്‍ ഉണ്ടാകേണ്ടതും ആവശ്യമാണ്. എന്നാല്‍ ഇതിന്റെ പ്രയോജനം കിട്ടുന്ന സാധാരണക്കാരായ സ്ത്രീകളെ ഉദ്ദേശിച്ചാണ് വെബ്സൈറ്റ് രൂപസംവിധാനം ചെയ്തതെങ്കില്‍ നിശ്ചയമായും മലയാള ഭാഷയില്‍ തന്നെയാകണം, പ്രത്യേകിച്ച് ‘നമ്മുടെ ഭാഷ നമ്മുടെ കമ്പ്യൂട്ടറിന്’ എന്ന പരിപാടി സര്‍ക്കാര്‍ ശ്രദ്ധകൊടുക്കുന്ന വേളയില്‍. ഇതു മാത്രമല്ല, വെബ് 2.0 സേവനങ്ങള്‍ വഴി കുടുംബശ്രീയെ തമ്മില്‍ നെറ്റ്‌വര്‍ക്ക് ചെയ്യാനും ഇത്തരം സൈറ്റുകള്‍ വഴി നിഷ്പ്രയാസം സാധിക്കും. മലയാളത്തില്‍ ആക്കിയാല്‍ കൂടുതല്‍ സാധാരണ സ്ത്രീകളെ വെബ് മാധ്യമത്തിലേക്ക് ആകര്‍ഷിച്ച്, ഭാവിയില്‍ കരുത്താര്‍ജിക്കാന്‍ സാധ്യതയുള്ള വെബ് മാര്‍ക്കറ്റിംഗ്, വൈറല്‍ മാര്‍ക്കറ്റിംഗ് എന്നിവയില്‍ ശക്തമായ അടിത്തറ ഇപ്പോഴേ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. ഇല്ലെങ്കില്‍ കാണാന്‍ ആകര്‍ഷകമായ ഒരു ഷോകേസ് സൈറ്റായി ഇതു മാറും. ഇംഗ്ലീഷിലുള്ള വെബ്‌സൈറ്റ് കാണാന്‍ നല്ല ചന്തമുണ്ട്, ഇതൊന്ന്
മലയാളത്തിലാക്കാനും, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ സര്‍വീസ് സൌകര്യങ്ങള്‍ കൂട്ടിയിണക്കാനും നടപടിയെടുത്താല്‍ മതി.

കുടുംബശ്രീ വെബ്സൈറ്റ് ആരാണ് ഉപയോഗിക്കേണ്ടതെന്ന് നിശ്ചയിച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കാം. ഉപയോക്താക്കളായ സ്വയം സഹായ സംഘാംഗങ്ങളെ ആണുദ്ദേശിച്ചിരിക്കുന്നതെങ്കില്‍ ഇത് മലയാളത്തില്‍ തന്നെ ആകണം എന്നു മാത്രമല്ല. ഒരു നല്ല കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റം (ഡ്രുപാല്‍‍, ജൂമ്‌ല, വേഡ്പ്രസ്....) കസ്റ്റമൈസ് ചെയ്തെടുത്ത് കുടുംബശ്രീയുടെ സൈബര്‍വല നെയ്തെടുത്താല്‍, ഒരു ഇമെയില്‍ അയക്കുന്ന ലാഘവത്തില്‍ വെബ്സൈറ്റിലേക്ക് വിവരങ്ങള്‍ വിവിധ ദേശങ്ങളില്‍ നിന്ന് കൂട്ടിയിണക്കാന്‍ സാധിക്കും. മാത്രമല്ല വിവിധ ഉത്പന്നങ്ങള്‍ക്കാവശ്യമായ തദ്ദേശീയമായ അസംസ്കൃത പദാര്‍ത്ഥങ്ങള്‍ ശേഖരിക്കാനും, നിര്‍മ്മിച്ചെടുത്ത ഉത്പന്നങ്ങള്‍ വില്‍ക്കുവാനും സേവനം നല്‍കുവാനും ഇതേ മലയാളം പോര്‍ട്ടല്‍ ഉപയോഗിക്കാം. കൂടാതെ അക്കൌണ്ട് തയാറാക്കാന്‍ വെബ് അധിഷ്ഠിതമായ ഒരു സൌകര്യം വികസിപ്പിച്ചെടുത്ത് വിന്യസിച്ചാല്‍ പലസ്ഥലങ്ങളില്‍ വച്ച് കണക്കുകള്‍ നോക്കാനും മുകളിലേക്ക് പരിശോധനയ്ക്ക് സമര്‍പ്പിക്കാനും ആകും. ത്രിഫ്ട് വായ്പയുടെ അടവ് മുതലായവ പരീശോധിക്കാനും എളുപ്പത്തില്‍ സാധിക്കും. അയല്‍‌വക്ക സംഘത്തിന്റെ ഉത്പന്നങ്ങള്‍ എടുത്ത് വില്‍ക്കുകയുമാകാം.

ഇതാണ് ഒറിജിനല്‍ പോസ്റ്റ്‌ 


ആധുനിക സാങ്കേതിക വിദ്യകള്‍ സാധാരണക്കാര്‍ക്കും ലഭ്യമാകുവാന്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന ഒരു നല്ല ബ്ലോഗ്ഗര്‍ . ബ്ലോഗ്‌ വായനകള്‍ക്കിടയില്‍  വേറിട്ട അനുഭവം .ബ്ലോഗ്ഗിങ്ങിനെ ഗൌരവമായി കാണുന്നവര്‍ ഇദ്ദേഹത്തെ   മാതൃകയാക്കുക 

THIS POST WAS FILED UNDER: ,

  1. ആധുനിക സാങ്കേതിക വിദ്യകള്‍ സാധാരണക്കാര്‍ക്കും ലഭ്യമാകുവാന്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന ഒരു നല്ല ബ്ലോഗ്ഗര്‍ . ബ്ലോഗ്‌ വായനകള്‍ക്കിടയില്‍ വേറിട്ട അനുഭവം .ബ്ലോഗ്ഗിങ്ങിനെ ഗൌരവമായി കാണുന്നവര്‍ ഇദ്ദേഹത്തെ മാതൃകയാക്കുക

    ReplyDelete
  2. adarsh v k യെ പരിചയപ്പെടുത്തിയതിനു നന്ദി.
    ശരിയാണ്,ആധുനിക സാങ്കേതിക വിദ്യകള്‍ സാധാരണക്കാര്‍ക്കും ലഭ്യമാകുവാന്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന ഒരു നല്ല ബ്ലോഗ്ഗര്‍ . ബ്ലോഗ്‌ വായനകള്‍ക്കിടയില്‍ വേറിട്ട അനുഭവം .ബ്ലോഗ്ഗിങ്ങിനെ ഗൌരവമായി കാണുന്നവര്‍ ഇദ്ദേഹത്തെ മാതൃകയാക്കുക

    ReplyDelete
  3. @muktharതാങ്കളുടെ സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി”:)
    എന്റെ ഭാര്യ കുടുംബശ്രീ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളാണ്‌ .അവരുടെയും അഭിപ്രായം കൂടി പരിഗണിച്ചാണ് ഈ പോസ്റ്റ്‌ ഇട്ടതു . അവരുടെ ബ്ലോഗ്‌ ഇതാണ്
    http://www.cdsedavetty.blogspot.com/

    ReplyDelete
  4. ഭരണ ഭാഷ മലയാളമാക്കാനും മാസത്തില്‍ ഒരുതവണ മുണ്ടു ഉടുപ്പിക്കാനും ആവേശം കാണിക്കുന്ന സര്‍ക്കാര്‍ എന്തേ ഇക്കാര്യം ശ്രദ്ധിച്ചില്ല.

    ReplyDelete
  5. ഏതായാലും കൊള്ളാം...

    ReplyDelete

SELECT   A 'POST TITLE ' or 'LABEL' AND  C L I C K TO READ
====================================================================
Loading TOC. Please wait....

 
Like Us On Facebook
×
-Thanks- Malayalam Blog Help
Powered by Blogger.