ഫേസ്ബുക്കില്‍ ഫ്രെണ്ട്സിനെ കൂട്ടമായി ഒഴിവാക്കാന്‍ എളുപ്പവഴി !

ഫേസ്ബുക്കില്‍ അയ്യായിരം പേരെ ഫ്രെണ്ട്സ് ആക്കിയാല്‍ പിന്നെ കൂടുതലായി ആളുകളെ ചേര്‍ക്കാന്‍ വഴിയില്ല . നമ്മള്‍ ഫെസ് ബുക്ക് അക്കൌന്റ് തുടങ്ങി ഒന്നോ രണ്ടോ വര്ഷം കഴിഞ്ഞാവും ഈ അയ്യായിരം തികയുന്നത് . തികഞ്ഞ അപരിചിതര്‍ നമ്മുടെ ആത്മാര്‍ത്ഥ സുഹൃത്തുക്കളായി മാറാനും , അടുത്ത അയല്‍വാസി ഫേസ് ബുക്കില്‍ 'കണ്ടാ മിണ്ടാത്ത' ആളാവാനും ഫെസ് ബുക്കില്‍ സാധ്യത ഉണ്ട് .

കുറെ അധികം ഫേസ്ബുക്ക് ഫ്രെണ്ട്സിനെ ഒഴിവാക്കേണ്ടത് ആവശ്യമായി വന്നാല്‍ ഈ രീതി പരീക്ഷിക്കാവുന്നതാണ് .. ചിത്രങ്ങള്‍ കാണുക




'Activity Log' ക്ലിക്ക് ചെയ്യുക
'More ' എന്ന ടാബ് ക്ലിക്ക് ചെയ്യുക
നമ്മള്‍ ചേര്‍ത്ത ഫ്രെണ്ട്സിനെ അതാതു സമയം , വര്ഷം എന്ന ക്രമത്തില്‍ കാണാന്‍  'Friends എന്ന ടാബ് ക്ലിക്ക് ചെയ്യുക '
വലതു വശത്ത് താഴെ ആയി വര്ഷം കാണാം അത് തിരഞ്ഞെടുക്കാന്‍ വര്‍ഷത്തില്‍ ക്ലിക്ക് ചെയ്യുക
ഇപ്പോള്‍ ആ വര്‍ഷത്തില്‍ ചേര്‍ത്ത ഫ്രെണ്ട്സിന്റെ വിവരങ്ങള്‍ കാണാം
ഒരു ഫ്രെണ്ടിന്റെ പേരിനു മുകളില്‍ മൗസ് പോയിന്റ് ചെയ്യുക
100 mutual  ഫ്രെണ്ട്സ് എങ്കിലും അല്ലാത്തവരെ Unfriend ചെയ്യുക

ഫേസ്ബുക്ക് ഗ്രൂപ്പില്‍ ഒരു ഹാജര്‍ ,വിലാസ ,ചര്‍ച്ചാ രെജിസ്റ്റര്‍

ഫേസ്ബുക്ക്  ഗ്രൂപ്പുകളില്‍  ഫോട്ടോ ആല്‍ബങ്ങള്‍  സാധാരണമാണ് .  ഫോട്ടോ ആല്‍ബം ഉപയോഗിച്ച് നമുക്ക് ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍  ഹാജര്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ കഴിയും . എങ്ങിനെയാണ് ഫേസ്ബുക്ക് ഫോട്ടോ ആല്‍ബം  നമുക്ക് ദൃശ്യമാകുന്നത് എന്ന് താഴെ കൊടുത്തിട്ടുള്ള ചിത്രങ്ങളില്‍ നിന്നും വളരെ എളുപ്പം മനസ്സിലാക്കാം ..

  1. ആദ്യമായി ഗ്രൂപ്പിന്റെ മുകളില്‍ ഉള്ള Photos ക്ലിക്ക് ചെയ്യുക . 
  2. അപ്പോള്‍  ഗ്രൂപ്പില്‍ അപ്ലോഡ് ചെയ്യപ്പെട്ട ഫോട്ടോ ആല്‍ബങ്ങള്‍ കാണാന്‍ കഴിയും.
  3.  അതില്‍ ഒരെണ്ണത്ത്തിന്റെ താഴെ കാണുന്ന ആല്‍ബം നെയിം ക്ലിക്ക് ചെയ്യുക . 
  4. അപ്പോള്‍ ആ ആല്‍ബത്തില്‍ ഉള്ള ചിത്രങ്ങള്‍ മുഴുവനായി ചെറുതായി കാണാന്‍ കഴിയും . 
  5. അതില്‍ നിന്നും ഏതെങ്കിലും ഒരു ചിത്രത്തില്‍ ക്ലിക്ക് ചെയ്‌താല്‍  ആ ചിത്രം വലുതായി കാണുവാനും , അതില്‍ ലൈക് , കമന്റ് ഒക്കെ സാധ്യമാകും  .



















നമ്മള്‍ ഉദ്ദേശിക്കുന്ന ഗ്രൂപ്പില്‍ ഒരു ഫോട്ടോ ആല്‍ബം ക്രിയേറ്റ് ചെയ്യുക . അതില്‍ ഒന്നാം തിയതി മുതല്‍ മാസ അവസാനം വരെ ഉള്ള തിയതികള്‍ അടങ്ങുന്ന ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുക . (അപ്ലോഡ് ചെയ്ത ശേഷം ക്രമത്തില്‍ ചിത്രങ്ങള്‍ അടുക്കുവാനുള്ള സംവിധാനം ഉള്ളത് കൊണ്ട് ചിത്രങ്ങള്‍ ക്രമത്തിലല്ലാതെ ഒറ്റയടിക്ക് അപ്ലോഡ് ചെയ്യാം )<ഓരോ ദിവസത്തെയും ഹാജര്‍ അതാതു ദിവസത്തിന്റെ ചിത്രത്തിന്റെ കമന്റ് ബോക്സില്‍ രേഖപ്പെടുത്താം .... .




ഇത് പോലെ തന്നെ  ചര്‍ച്ചകള്‍  ,('ചര്‍ച്ചകള്‍'  എന്ന ഒരു ആല്‍ബം  ക്രിയേറ്റ് ചെയ്തു അതില്‍ ഓരോ വിഷയങ്ങള്‍ക്കും ഓരോ ഫോട്ടോ ക്രിയേറ്റ് ചെയ്തു  അതിന്റെ കമന്റ് ബോക്സില്‍ ചര്‍ച്ചകള്‍ നടത്താം.. കൂടുതലായി വരുന്ന വിഷയങ്ങള്‍ വീണ്ടും ഇതേ ആല്‍ബത്തില്‍  ആ വിഷയം സൂചിപ്പിക്കുന്ന ഒരു ചിത്രം അപ്ലോഡ് ചെയ്തു അതിന്റെ കമന്റ് ബോക്സില്‍ നടത്താം.  ) 

സ്ഥലം തിരിച്ചുള്ള വിലാസം('വിലാസം' എന്നൊരു ആല്‍ബം  ക്രിയേറ്റ് ചെയ്തു അതില്‍ ഓരോ ജില്ലക്കോ, രാജ്യത്തിനോ  , സ്ഥലത്ത്തിനോ ഉചിതം പോലെ  ഓരോ ഫോട്ടോ ക്രിയേറ്റ് ചെയ്തു  അതിന്റെ കമന്റ് ബോക്സില്‍ വിലാസമോ വിവരങ്ങളോ  ഒക്കെ രേഖപ്പെടുത്താം ) ശേഖരിക്കല്‍ ഒക്കെ ഇപ്രകാരം നടത്താവുന്നതാണ് ..




ഇത്തരത്തില്‍ രൂപപ്പെടുത്തുന്ന ഫോട്ടോ ആല്‍ബങ്ങളുടെ ലിങ്കുകള്‍ ഗ്രൂപ്പിന്റെ About എന്ന ഭാഗത്ത് നല്‍കിയാല്‍ വളരെ എളുപ്പം ഗ്രൂപ്പ് അംഗങ്ങള്‍ക്ക് കണ്ടു പിടിക്കാനും രേഖപ്പെടുത്തുവാനും കഴിയും ...


ഹാജര്‍ രെജിസ്ടര്‍  ഒരു സാമ്പിള്‍ താഴെ




FACEBOOK, TWITTER സ്റ്റാറ്റസ് ബ്ലോഗില്‍ EMBED ചെയ്യാം

ഫേസ്ബുക്ക് സ്റ്റാറ്റസ് എംബെഡ്‌ ചെയ്യുവാന്‍ .... 



ചിലപ്പോള്‍ സ്റ്റാറ്റസ്  ഇങ്ങനെയും കാണാം .അവിടെയും Embed Post ഓപ്ഷന്‍ നോക്കുക .



ട്വിറ്റെര്‍ സ്റ്റാറ്റസ് എംബെഡ്‌ ചെയ്യുവാന്‍ .. 








ചിലപ്പോള്‍ സ്റ്റാറ്റസ്  ഇങ്ങനെയും കാണാം .അവിടെയും Embed Tweet ഓപ്ഷന്‍ നോക്കുക .





അതാതു കോഡുകള്‍ ബ്ലോഗ്ഗെറില്‍ HTML മോഡ് സെലെക്റ്റ് ചെയ്തു പേസ്റ്റ് ചെയ്‌താല്‍ മതി ..






SAMPLES




ഫേസ്ബുക്ക്

ട്വിറ്റെര്‍

പോസ്റ്റുകള്‍ക്ക് വാട്ടര്‍ മാര്‍ക്ക് നല്‍കാം

ഫേസ് ബുക്കില്‍  സമയമെടുത്ത് ടൈപ് ചെയ്തു നമ്മള്‍  പോസ്ടുന്നവ ഒരു കടപ്പാട് പോലും രേഖപ്പെടുത്താതെ  സ്വന്തം പേരില്‍ പോസ്ടുന്നവര്‍ ഈയിടെയായി കൂടി വരുകയാണ് . ഒറിജിനല്‍ പോസ്ടിനെക്കാള്‍ ലൈക്കും  കമന്റും  കട്ട് പോസ്റ്റു ചെയ്ത പോസ്റ്റിനു ലഭിക്കുന്നു എന്നതും സ്ഥിരം കാഴ്ചയാണ് .അതിന്റെ പിന്നാലെ കൂടി പരാതി പറയാന്‍ അധിക പേരും തുനിഞ്ഞു കാണുന്നില്ല . അതിനൊരു പരിഹാരം ആണ് ഈ പോസ്റ്റ്‌ കൊണ്ട് ഉദ്ദേശിക്കുന്നത് . .

ഫേസ് ബുക്കില്‍ ബ്ലാക്ക്‌ & വൈറ്റ്  എഴുത്തിനേക്കാള്‍ ശ്രദ്ധ നേടുക പലപ്പോഴും കളർ    ചിത്രങ്ങളാണ് . നമ്മളുടെ എഴുത്തുകള്‍ സാധാരണ വലുപ്പത്തിലും കളറിലും അല്ലാതെ വലുപ്പവും , ഫോണ്ടും , കളറും ഒക്കെ മാറ്റി ചിത്ര രൂപത്തില്‍ ആക്കുവാന്‍ ഫോട്ടോഷോപ്പ് അല്പം അറിയാവുന്നവര്‍ക്ക് കഴിയും . അതിനൊപ്പം നമ്മളുടെ ഒരു  വാട്ടര്‍ മാര്‍ക്ക് കൂടി കൊടുത്താല്‍ പോസ്റ്റ്‌ ആരെങ്കിലും കട്ടെടുക്കുന്നത്  പൂര്‍ണ്ണമായും ഒഴിവാക്കാം ....
മീഡിയം ലെവലില്‍ ഉള്ള എഴുത്തുകല്‍ക്കാണ് ഇത് സാധ്യമാകുകയുള്ളൂ . നീണ്ട എഴുത്തുകള്‍ക്ക്  അക്ഷരങ്ങള്‍ വളരെ ചെറുതാക്കേണ്ടി വരും  .

ഫോട്ടോഷോപ്പ്  അറിയില്ലാത്തവര്‍ക്ക്  വളരെ ഉപകാരപ്രദമായ ഒരു ടൂള്‍ ആണ്  പിക്പിക്ക് .  ഏതെങ്കിലും ഒരു ടെക്സ്റ്റ്‌ എഡിറ്റര്‍ വഴി നമ്മള്‍ക്ക് എഴുതുവാനുള്ളത് എഴുതിയ ശേഷം അതിന്റെ സ്ക്രീന്‍ ഷോട്ട് എടുത്തു അതില്‍  നമ്മളുടെ വക ഒരു വാട്ടര്‍ മാര്‍ക്ക് കൂടി നല്‍കി പോസ്റ്റ്‌ ചെയ്യാന്‍ ഒരു മിനുട്ട് പോലും വേണ്ട .

പിക്പിക്ക് ഇന്സ്ടാൽ  ചെയ്ത ശേഷം  രണ്ടു രീതിയില്‍ അത് ഉപയോഗിക്കാന്‍ സാധിക്കും .
1 . ഡെസ്ക് ടോപ്പില്‍  ഷോര്‍ട്ട് കട്ട്  ഐക്കണ്‍ നല്‍കി അതില്‍ ക്ലിക്ക് ചെയ്തു ഉപയോഗിക്കുക







2.ടാസ്ക് ബാറില്‍ പിന്‍ ചെയ്തു വെച്ചു ആവശ്യമുള്ളപ്പോള്‍ അതില്‍ ക്ലിക്ക് ചെയ്തു ഉപയോഗിക്കുക



ഉപയോഗിക്കുന്ന വിധം :

നമ്മള്‍ എഴുതിയ ടെക്സ്റ്റ്‌  എഡിറ്റര്‍  ഓപ്പണ്‍ ചെയ്തു വെച്ച ശേഷം  പിക് പിക്ക്  ഐക്കണ്‍ ക്ലിക്ക് ചെയ്ത്  പിക്പിക്ക് ഓപ്പണ്‍ ചെയ്ത് Region എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക . ശേഷം നമ്മള്‍ എഴുതിയ ഭാഗം മൌസ് ക്ലിക്ക് ചെയ്തു പിടിച്ചു ചതുരാകൃതിയില്‍  സെലക്ട്‌ ചെയ്ത ശേഷം വിടുക  . അത് തനിയെ പിക്ക് പിക്ക് വഴി ഓപ്പണ്‍ ആകുന്നതാണ് . പിക്ക്പിക്ക് വഴി ചിത്രം ഓപ്പണ്‍ ആയാല്‍ താഴെ കാണുന്ന ചിത്രത്തിലേത് പോലെ വാട്ടര്‍ മാര്‍ക്ക് ചേര്‍ക്കാവുന്നതാണ് ..!

താഴെ കൊടുത്തിട്ടുള്ള രണ്ടാമത്തെ ചിത്രത്തില്‍  ചിത്രത്തില്‍  Opacity എന്ന് കാണിക്കുന്നത് കുറച്ചു വരുംതോറും വാട്ടര്‍ മാര്‍ക്ക് കൂടുതല്‍ കൂടുതല്‍  നേര്ത്തതായി വരുന്നതാണ് .










വാട്ടര്‍ മാര്‍ക്ക് ആയി ബാക്ക് ഗ്രൌണ്ട് ട്രാന്‍സ്പാരെന്റ്റ് ആയ ഒരു ചിത്രം ഉണ്ടാക്കി  അത്  C:\Program Files\PicPick\resource\watermark  എന്ന ഫയലില്‍ നേരിട്ട്  സേവ് ചെയ്ത് ശേഷം  എപ്പോഴും സ്ക്രീന്‍ ഷോട്ട് എടുക്കുമ്പോള്‍ അത് തനിയെ സ്ക്രീന്‍ ഷോട്ടിന്റെ ഏതെങ്കിലും വശത്ത് വരുവാനുള്ള ഓപ്ഷന്‍ കൂടി (മുകളിലെ ചിത്രത്തിന്റെ അവസാന ഭാഗം കാണുക )ടിക്ക് ചെയ്തു  കൊടുത്താല്‍ പിന്നീട് സ്ക്രീന്‍ ഷോട്ട് എടുക്കുമ്പോള്‍ വാട്ടര്‍ മാര്‍ക്ക് തനിയെ വന്നു കൊള്ളും ..!






 ടിപ് :
പിക് പിക്ക് ഓപ്പണ്‍ ചെയ്യുമ്പോള്‍ അതിന്റെ ഒരു ചെറിയ ഐക്കണ്‍ കൂടി ടാസ്ക് ബാറിന്റെ വലത്തേ മൂലയില്‍ വരുന്നതാണ് . അത് നമുക്ക് മറ്റു ചില സൌകര്യങ്ങള്‍ കൂടി നല്‍കും .
വലതു വശത്ത് കാണുന്നില്ല ഇല്ലെങ്കില്‍ ചിത്രത്തില്‍ കാണുന്നത് പോലെ അത് മറഞ്ഞു ഇരിക്കുകയായിരിക്കും .




അത് ഡ്രാഗ് ചെയ്ത്  താഴോട്ടു വലിച്ചിട്ടാല്‍ കാണാന്‍ കഴിയുന്ന രൂപത്തില്‍ കൊണ്ട് വരാവുന്നതാണ്







 ഈ ചെറിയ ഐക്കണ്‍ വഴി എടുക്കുന്ന ചിത്രങ്ങള്‍ നേരിട്ട് പിക് പിക്ക് വഴി ഓപ്പണ്‍ ആകില്ല . വാട്ടര്‍ മാര്‍ക്കും വരുന്നതല്ല .
അതിനു അതിന്റെ താഴെ കൊടുത്തിട്ടുള്ളത് പോലെ സെറ്റിംഗ്സ് മാറ്റി നല്‍കണം .














ഫേസ് ബുക്ക് ഗ്രൂപ്പുകൾ എളുപ്പത്തിൽ ലീവ് ചെയ്യാൻ ഒരു വഴി



ഫേസ് ബുക്കിൽ  ഏറെ തലവേദന ഉണ്ടാക്കുന്ന ഒരു കാര്യമാണ്  താല്പര്യമില്ലാത്തതും , നിശ്ചലമായതും ഒക്കെ ആയ ഗ്രൂപ്പുകൾ . അവയുടെ നോട്ടിഫികേഷനുകൾ  സമയം നഷ്ടപ്പെടുത്തുന്നതും ഒക്കെ . വളരെ എളുപ്പത്തിൽ ഓരോ ഗ്രൂപ്പിലും പോകാതെ തന്നെ അവയിൽ നിന്നും കൂട്ടമായി ലീവ് അടിക്കാൻ ഇതാ ഒരു വഴി .

ആദ്യം ഇവിടെ ക്ളിക്ക്  ചെയ്യുക . ശേഷം വെബ്‌ ബ്രൌസർ ന്റെ  അഡ്രെസ്സ് ബാറിൽ  /groups എന്ന് കൂടി ടൈപ്പ് ചെയ്യുക .(ചിത്രം കാണുക )ശേഷം  കീ ബോർഡിൽ  Enter  കീ അമര്ത്തുക
ഇപ്പോൾ നമ്മൾ അംഗങ്ങൾ ആയിട്ടുള്ള ഓപ്പണ്‍  ഗ്രൂപ്പുകൾ പ്രത്യക്ഷപ്പെടും .അതാതു ഗ്രൂപ്പിന്റെ പേരിനു മുകളിൽ  മൗസ് പോയിന്റ്‌ ചെയ്യുക .

അവയുടെ വലതു ഭാഗത്ത് ഗ്രൂപ്പ് ലീവ് ചെയ്യാനുള്ള ഓപ്ഷൻ പ്രത്യക്ഷപ്പെടും  .


ബ്ലോഗ്‌ ഫേസ് ബുക്കിൽ മുങ്ങിപ്പോയോ ?




സോഷ്യൽ മീഡിയ പൊതു മനസ്സാക്ഷിയിൽ ചെലുത്തുന്ന സ്വാധീനങ്ങളെ കുറിച്ച് ഒരുപാട് വായിക്കപ്പെട്ടിട്ടുണ്ട് . അതിന്റെ വ്യാപ്തിയെ കുറിച്ചും പലരും അത്ഭുതം കൂറുന്നതും വായിച്ചിട്ടുണ്ട് .
വ്യവസ്ഥാപിത മാധ്യമങ്ങള്ക്ക് പിന്നിൽ സ്വാഭാവികമായും മറഞ്ഞിരിക്കുന്ന താൽപര്യങ്ങളും നയപരിപാടികളും അവയുടെ വാർത്താ , വിനോദ , ചർച്ചാ പരിപാടികളെ സ്വാധീനിക്കുമെന്ന് കരുതുന്നതിൽ തെറ്റ് പറയാൻ കഴിയില്ല .


അവിടെയാണ് സോഷ്യൽ മീഡിയകളുടെ സാന്നിദ്ധ്യം  വേറിട്ട അനുഭവം നൽകുന്നത്  . ഏകപക്ഷീയമായ വാദങ്ങള്ക്കോ അപഗ്രഥനങ്ങല്ക്കോ അവിടെ സ്ഥാനമില്ല .സൗജന്യമായി നേടുന്ന അംഗത്വം ഏതൊരാളെയും സോഷ്യൽ മീഡിയയിൽ ഒരു റിപ്പോർട്ടർ ആക്കി  മാറ്റുന്നു . കമന്റ്‌ ബോക്സ് എന്ന സൗകര്യം നൽകുന്ന സാധ്യതകൾ സോഷ്യൽ മീഡിയകളെ സജീവവും ആകര്ഷകവും ആക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നു . സ്വന്തമായി  പക്ഷമുള്ളവർ വളരെ സജീവമായി വാദങ്ങൾ   നിരത്തി ആരോഗ്യകരമായി സംവദിക്കുന്നു എങ്കിൽ സോഷ്യൽ മീഡിയയുടെ മാത്രമായ നല്ല വശങ്ങൾ  കൂടുതൽ പേരെ ആകര്ഷിക്കുമായിരുന്നു .


ബ്ലോഗിലാണ് എഴുതുന്നതെങ്കിൽ ഒരു പടി കൂടി കടന്നു സ്വന്തം പ്രസിദ്ധീകരണ സ്ഥാപനം ഉള്ള ഉടമയുടെ ഗമ കൂടി ലഭിക്കുന്നു .സ്ഥാപനത്തിന്റെ ഏതാണ്ട് മൊത്തത്തിലുള്ള നിയന്ത്രണം ബ്ലൊഗുടമയ്ക്കു ലഭിക്കും വിധം സ്വാതന്ത്ര്യം ബ്ലോഗ്ഗർ ബ്ലോഗുകൾ സൗജന്യമായി     നല്കുന്നുണ്ട് .സൂക്ഷ്മമായി പറഞ്ഞാൽ  ബ്ലോഗിന്റെ യു ആർ എല്ലിൽ ബ്ലോഗ്സ്പോട്ട് എന്ന വാലിലെ അവകാശവും ഏതാനും ചില ജാവ സ്ക്രിപ്ടുകളും മാത്രമാണ് ബ്ലോഗ്ഗർ നമുക്ക് വിട്ടു  തരാത്തത് .


 സമീപകാലത്തെ സോഷ്യൽ മീഡിയ (മുഖ്യമായും ഫേസ്ബുക്ക്) ഇടപെടലുകൾ ശ്രദ്ധിച്ചപ്പോൾ കാണാൻ കഴിഞ്ഞവയിൽ പ്രധാനം സോഷ്യൽ മീഡിയകൾ പ്രതിഷേധങ്ങൾക്ക് വേണ്ടി മാത്രം ഇടപെടാവുന്ന ഒരു സ്ഥലമാണ് എന്ന് തോന്നി പോകും വിധം കോലാഹലങ്ങൾക്ക് വഴി മാറിയിരിക്കുന്നു . സ്വന്തം അഭിപ്രായം അല്ലെങ്കിൽ തന്നെ മറ്റുള്ളവരുടെ അഭിപ്രായങ്ങൾ ഷെയർ ചെയ്യുകയോ  കോപി പേസ്റ്റ് ചെയ്യുകയോ ചെയ്യുന്ന ഒരു സമീപനം വളര്ന്നിരിക്കുന്നു .അത് ഫേസ് ബുക്ക്‌ നല്കിയ ഷെയർ  സംവിധാനത്തിന്റെ സദ്‌ ഗുണമായി കാണാൻ കഴിയുന്നില്ല . കാരണം മനസ്സിലുള്ള പ്രതിഷേധം വാക്കുകളായി പ്രകടിപ്പിക്കുവാൻ കഴിയാത്തവരായി നമ്മൾ മാറരുത് .ഒരു ബ്ലോഗ്‌ എഴുത്തുകാരന് / രിക്കു അങ്ങനെ ചെയ്യാൻ കഴിയില്ല .

അനുഭവങ്ങളും അറിവുകളും പങ്കു വെക്കാൻ ഇത്രയേറെ സാധ്യതയും , വ്യാപ്തിയും ഉള്ള, ചെലവ് കുറഞ്ഞ (ഇല്ലാത്ത ), കാലങ്ങളേറെ സൂക്ഷിച്ചു വെക്കാവുന്ന ബ്ലോഗ്‌ പോലെ മറ്റേതു മാധ്യമമാണുള്ളത് ?

ബ്ലോഗിൽ  വിവിധ വിഷയങ്ങൾ എഴുതുകയും അവ സോഷ്യൽ മീഡിയ വഴി സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുകയും ചെയ്യുന്ന സാമ്പ്രദായിക രീതിയെ ഫേസ്ബുക്കിന്റെ ചടുലത മാറ്റി മറിച്ചിരിക്കുന്നു .ഇപ്പോൾ അധിക പേരും ഫേസ്ബുക്കിൽ കുറ്റിയടിച്ച അവസ്ഥയാണുള്ളത്.ബ്ലോഗ്‌ എഴുത്തിനെ പരിപോഷിപ്പിക്കാൻ ഫേസ് ബുക്കിൽ ഗ്രൂപ്പുകൾ       ഉള്ളത് കൊണ്ടാണ് ഇത്രയെങ്കിലും  ഒരു ചലനം ബ്ലോഗ്‌ എഴുത്തിന്റെ  മേഖലയിൽ  ഉള്ളത് എന്നതും കാണേണ്ട വസ്തുതയാണ്

ഫേസ് ബുക്ക് മടുപ്പിക്കുമ്പോൾ തിരികെ പോകാൻ ബ്ലോഗ്‌ ഉണ്ടാവുമോ എന്ന് കണ്ടറിയണം . ബ്ലോഗ്ഗർമാരുടെ കൂട്ടായ്മകൾ ഈ വിഷയത്തിൽ പ്രകടിപ്പിക്കുന്ന ആശങ്കകൾ നിസ്സാരമായി കാണേണ്ടതില്ല .

സാമ്പ്രദായിക രീതികൾ   നല്കുന്ന അടുക്കും ചിട്ടയിലേക്കും വിളിക്കുന്നത്‌ പിന്തിരിപ്പനായി ഇപ്പോൾ തോന്നും എങ്കിലും ബ്ലോഗിന്റെ രീതികളിലേക്കും , സൌകര്യങ്ങളിലേക്കും ഒരു മടങ്ങി പോക്ക് നമ്മുടെ പുതു തലമുറയ്ക്ക് വളരെ ഗുണം ചെയ്യും  എന്ന നിരീക്ഷണം ശക്തമാണ് .


 വളരെ എളുപ്പത്തില്‍ കുട്ടികള്‍ക്ക് പോലും കൈകാര്യം ചെയ്യാവുന്നതും ,അവരുടെ നൈസര്‍ഗ്ഗിക പ്രതിഭ ഉണര്തുവാനും ഉതകുന്ന ഒരു മാദ്ധ്യമം ആയി  ബ്ലോഗിനെ പരിചയപ്പെടുത്തുകയും അത് അദ്ധ്യാപകര്‍ക്ക് ഉള്‍ക്കൊള്ളുവാന്‍ കഴിയുകയും ചെയ്‌താല്‍ അത് കേരളത്തിലെ  ഭാവി തലമുറയില്‍ ഉണ്ടാക്കുന്ന മാറ്റം ചെറുതാവില്ല എന്ന്  വിശ്വസിക്കുന്നു ...

അറിവുകൾ ദീര്ഘനാൾ സൂക്ഷിച്ചു വെക്കുവാനും പങ്കു വെക്കുവാനും ചർച്ചകൾക്കും ബ്ലോഗ്‌ നല്കുന്ന സൗകര്യം പോലെ ഫേസ് ബുക്ക്‌ നല്കുന്നില്ല . ഫേസ്ബുക്ക്‌ വളരെ എളുപ്പത്തിൽ സുഹൃത്തുക്കളെ നൽകും എന്നത് അതിൻറെ പിന്നിലെ തലച്ചോറുകളുടെ ബുദ്ധിപൂർവ്വമായ സൈറ്റ്  സജ്ജീകരണം കൊണ്ട് മാത്രമാണ് . അത്രയും പേരിൽ  നമ്മുടെ അറിവുകളും , ആശയങ്ങളും , വാദങ്ങളും , വിമര്ശനങ്ങളും ഒക്കെ പങ്കു വെക്കുവാനും ഏറെ കാലത്തിനു ശേഷം വീണ്ടും വായിക്കാനും  എളുപ്പത്തിൽ കഴിയുക ബ്ലോഗ്‌ വഴി മാത്രമാണ്.


 ബ്ലോഗ്‌ മുഖ്യമായി കാണുകയും ഫേസ്ബുക്ക് ബ്ലോഗിന്റെ പ്രചാരണ മേഖല മാത്രമാകുകയും ചെയ്യുന്ന സാമ്പ്രദായിക രീതി തിരിച്ചു പിടിക്കാൻ ബ്ലോഗ്ഗർമാർ മുന്നോട്ടു വരുന്നത് സന്തോഷകരമാണ് .

 ബ്ലോഗ്‌ ശൂന്യമാക്കി ഇടുന്നവരെ ബ്ലോഗ്ഗർ  എന്ന് വിളിക്കുന്നത്‌       പുനപരിശോധിക്കണം .ഫേസ്ബുക്കിൽ മാത്രം എഴുതുവാൻ താൽപര്യമുള്ളവർ അങ്ങനെ ചെയ്യട്ടെ .അങ്ങനെ ചെയ്യുന്നവർ  അത് ബ്ലോഗിൽ  കൂടി എഴുതുന്നത്‌  കൂടുതൽ വായനയ്ക്കും , കരുതി വെപ്പിനും സഹായകമാകും .                                                                                                                                                        
ബ്ലോഗ്‌ എന്ന  സംവിധാനം വഴി കൂടുതൽ കൂടുതൽ അറിവുകളും സാഹിത്യങ്ങളും നമുക്ക് സൂക്ഷിക്കാം , പങ്കുവെക്കാം . കൂട്ടായ്മകൾ സംഘടിപ്പിക്കാം .ആ നിലയ്ക്ക് ജയന് ഏവൂർ ഡോക്ടർ എഴുതിയ  ഈ ബ്ലോഗ്‌ പോസ്റ്റ്‌ നമുക്ക് മുന്നോട്ടുള്ള ഒരു ചവിട്ടു പടി ആകട്ടെ ...

ഫേസ് ബുക്ക്‌ പ്രൊഫൈൽ ചിത്രം നമ്മുടെ ഇഷ്ടാനുസരണം ക്രമീകരിക്കാം



നമ്മൾ പ്രൊഫൈൽ ചിത്രം അപ്ലോഡ് ചെയ്തു കഴിയുമ്പോൾ പലപ്പോഴും താഴെ ചിത്രത്തിൽ കാണുന്നത് പോലെ  ഒരു ക്രമമല്ലാത്ത രീതിയിൽ പ്രൊഫൈൽ ചിത്രം കാണപ്പെടും . അതിനാൽ പ്രൊഫൈൽ ചിത്രം  അപ്ലോഡ് ചെയ്തു കഴിഞ്ഞു അത് ക്രമപ്പെടുത്തുന്ന സെറ്റിംഗ്സ് കൂടി ചെയ്യുന്നത് നന്നായിരിക്കും . അതിനായി ചിത്രങ്ങൾ ശ്രദ്ധിക്കുക



പ്രൊഫൈൽ ചിത്രത്തിനു മുകളിൽ അൽപ സ്ഥലം ഒഴിഞ്ഞു കിടക്കുന്നത് ശ്രദ്ധിക്കുക




EditThumbnail എന്ന ഓപ്ഷൻ ക്ളിക്ക്  ചെയ്യുക

start draging profile image





draged the image top to adjust

see the profile image now no waste space and looking good



മലയാളം ബ്ലോഗ്‌ ഹെല്പിന്റെ  ഫേസ് ബുക്ക്‌ പേജ് ലൈക്‌ ചെയ്യാൻ ഇവിടെ ക്ളിക്ക് ചെയ്യുക

ബ്ളോഗ്ഗർ ടെമ്പ്ലേറ്റ് എഡിറ്റിംഗ് കൂടുതൽ എളുപ്പവും ആകർഷകവും ആക്കിയിരിക്കുന്നു

ബ്ളോഗ്ഗർ ടെമ്പ്ലേറ്റ് എഡിറ്റിംഗ് വളരെ ബുദ്ധിമുട്ടുള്ള പണിയാണെന്ന മുൻവിധി പലരെയും പിടികൂടിയിട്ടുണ്ട് എന്നാണു   അനുഭവം .

 blogger അതിൻറെ ടെമ്പ്ലേറ്റ് എഡിറ്റ്‌ ചെയ്യുന്നത് ഇപ്പോൾ കൂടുതൽ എളുപ്പമാക്കിയിരിക്കുന്നു . ടെമ്പ്ലേറ്റ് എഡിറ്റ്‌ ചെയ്യാൻ സാധാരണ ഉപയോഗിക്കാറുള്ള ഉപകരണങ്ങളിൽ(sublime text, notepad++ etc..) ഉള്ള ചില പ്രധാന   സംവിധാനങ്ങൾ ഇപ്പോൾ ബ്ലോഗ്ഗര് തന്നെ അതിന്റെ ടെമ്പ്ലേറ്റ് എഡിറ്റർ ഇൽ കൊടുത്തിരിക്കുന്നു .

 കളർ നല്കി ചില ഭാഗങ്ങൾ ഹൈലൈറ്റ്‌ ചെയ്തിട്ടുണ്ട് അത് വഴി വളരെ എളുപ്പത്തിൽ നമുക്ക് ആവശ്യമുള്ളവ വേഗത്തിൽ കണ്ടു പിടിക്കാനും എഡിറ്റ്‌ ചെയ്യാനും സാധിക്കും ..










സംശയങ്ങൾ ഉണ്ടെങ്കിൽ താഴെ കമന്റ്‌ ബോക്സ് ഉപയോഗപ്പെടുത്തുമല്ലോ ...

ബ്ലോഗില്‍ വിട്ജെറ്റ്‌ സ്ക്രോല്‍ ചെയ്യിക്കാം




നമ്മുടെ ബ്ലോഗിലെ വിട്ജെറ്റ്‌ കളില്‍ ചിലത് സ്ക്രോല്‍ ചെയ്യിക്കുന്നത് ആ വിട്ജെടിനു പ്രത്യേക ശ്രദ്ധ കിട്ടുവാനും , സ്ഥലം ലാഭിക്കുവാനും സാധിക്കുന്ന ഒരു കാര്യമാണ് ...
അത് എങ്ങിനെ എന്ന് നോക്കാം.

 ആദ്യമായി സ്ക്രോല്‍ ചെയ്യിക്കേണ്ട വിട്ജെട്ന്റെ ഐ ഡി കണ്ടു പിടിക്കണം ..
അത് വളരെ എളുപ്പമാണ് .. അതിനായി ബ്ലോഗ്ഗര്‍ ഡാഷ് ബോര്‍ഡില്‍ 'Layout ' ക്ലിക്ക് ചെയ്തു ആ വിട്ജെറ്റിന്റെ 'Edit'  എന്നിടത് മൗസ് വെച്ചാല്‍ താഴെ തെളിയുന്ന ലിങ്കില്‍ അത് വായിച്ചെടുക്കാന്‍ കഴിയും .. (ചിത്രം കാണുക )




ശേഷം 'Template' ക്ലിക്ക് ചെയ്തു 'Edit HTML' ക്ലിക്ക് ചെയ്യുക ..

വീണ്ടും ' Expand WidgetTemplates ' ടിക്ക് ചെയ്യുക ..

 നമ്മള്‍ സ്ക്രോല്‍ ചെയ്യിക്കുവാന്‍ ഉദ്ദേശിക്കുന്ന വിട്ജെറ്റ്‌ ഐ ഡി സെര്‍ച്ച്‌ ചെയ്യുക.
(ചിത്രം കാണുക . ഇവിടെ 'LinkList1' എന്ന ഐ ഡി ആണ് സ്ക്രോല്‍ ചെയ്യിക്കാന്‍ തിരഞ്ഞെടുത്തത് )

ഐ ഡി കണ്ടെത്തിയ ശേഷം അതിന്റെ തൊട്ടു താഴെ കാണുന്ന <ul> എന്നതിന്റെ തൊട്ടു മുന്പായി സ്ക്രോല്ലിംഗ് കോഡ് നല്‍കുക .
 ഇതാണ് കോഡ് :
 <marquee direction='up' height='100px' scrollamount='2'>


ഇത് പോലെ ആണ് നല്‍കിയത് എന്ന് ഉറപ്പു വരുത്തുക ...


അതിനു ശേഷം അതിന്റെ അല്പം താഴെയായി </ul> എന്ന കോഡിന്റെ ശേഷം
</marquee>
എന്ന് കൂടി ചേര്‍ത്ത് ടെമ്പ്ലേറ്റ് സേവ് ചെയ്യുക ..


നിങ്ങളുടെ വിട്ജെറ്റ്‌ സ്ക്രോല്‍ ചെയ്യുവാന്‍ ആരംഭിച്ചു കഴിഞ്ഞു ...

 marquee direction='up' = സ്ക്രോല്‍ ചെയ്യുന്ന ദിശ
height='100px' = ഉയരം
scrollamount='2' = സ്ക്രോല്‍ ചെയ്യുന്ന സ്പീഡ്

എന്നിവ എഡിറ്റ്‌ ചെയ്യാന്‍ കഴിയുന്നതാണ്


ബ്ലോഗ്ഗര്‍ കമന്റ്‌ കള്‍ക്ക് നമ്പര്‍ ഇടാം




ബ്ലോഗ്ഗര്‍ കമന്റ്‌ കള്‍ക്ക് നമ്പര്‍ ചേര്‍ക്കുന്നത് ഒരു ഭംഗിയാണ് .. :)
അതിനായി താഴെ കാണുന്നരീതിയില്‍ ടെമ്പ്ലേറ്റ് എഡിറ്റ്‌ ചെയ്യുക

blogger dashborad >> select a blog>> click template >>edit HTML >>
 proceed >> expand widget template

STEP 1.ശേഷം താഴെ കൊടുത്തിരിക്കുന്ന കോഡ് കണ്ടുപിടിക്കുക
]]></b:skin>
അതിന്റെ തൊട്ടു മുകളില്‍ താഴെ കാണുന്ന കോഡ് ചേര്‍ക്കുക ..
.comments-number{position:absolute;top:55px;left:-48px;border-radius:3px;background:#6AAB67;height:20px;width:30px;font-size:15px;line-height:1em;color:#fff;text-align:center}
.comments .comment-thread.inline-thread .comments-number{top:44px;left:-38px}




STEP 2. ശേഷം താഴെ കാണുന്ന കോഡ് കണ്ടു പിടിക്കുക .

 (function() { var items = <data:post.commentJso/>;





അത് നീക്കം ചെയ്തു താഴെ കാണുന്ന കോഡ് ചേര്‍ക്കുക

 var items_copy=[]; (function() { var items = <data:post.commentJso/>; items_copy=items;





 STEP 3. ശേഷം താഴെ കാണുന്ന കോഡ് കൂടി കണ്ടുപിടിക്കുക

 <data:post.commentHtml/>


അതിന്റെ തൊട്ടു താഴെയായി താഴെ കൊടുത്തിട്ടുള്ള കോഡ് കൂടി ചേര്‍ത്ത് ടെമ്പ്ലേറ്റ് സേവ് 
(Save Template) ചെയ്യുക .

<script type='text/javascript'> //<![CDATA[ for(i=0;i<items_copy.length;i++){a=document.getElementById('c'+items_copy[i].id);b=a.innerHTML+'<span class="comments-number">'+(i+1)+'</span>';a.innerHTML=b} //]]> </script>

 
Like Us On Facebook
×
-Thanks- Malayalam Blog Help
SELECT   A 'POST TITLE ' or 'LABEL' and  C L I C K to READ
Loading TOC. Please wait....
IF YOU LIKE THIS BLOG? ,CONSIDER Share TO YOUR FRIENDS
===================================================================================================
താങ്കള്‍ അറിയുവാന്‍ ആഗ്രഹിക്കുന്ന ഒരു പുതിയ ബ്ലോഗിങ്ങ് ട്രിക്ക് ഇവിടെക്ലിക്ക് ചെയ്തു ചോദിക്കൂ...അറിയുന്നത് പറയാം ...അല്ലെങ്കില്‍ അത് അന്വേഷിച്ചു എഴുതുവാന്‍ ശ്രമിക്കാം...

പുതിയ പോസ്റ്റുകള്‍ മെയിലില്‍ ലഭിക്കുവാന്‍:

Powered by Blogger.